മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് നിയമസ ഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാ ണ് നോട്ടീസ്.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പി ച്ചെന്ന് കാണിച്ച് സഭയുടെ 154 ചട്ടപ്രകാരമാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ എം ബി രാജേഷിനാണ് നോട്ടീസ് നല്‍കിയത്.
വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ച് സഭയുടെ 154 ചട്ട പ്രകാരമാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമ ന്ത്രിയുടെ മകള്‍ക്കെതിരെ കുഴല്‍നാടന്‍ ആരോപണമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജ യന്റെ എക്സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പിഡബ്ല്യുസി ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാ ര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്നായിരുന്നു കുഴല്‍നാടന്റെ ആരോപണം. ഇതില്‍ മുഖ്യമന്ത്രി ക്ഷോഭിച്ച് സംസാരിച്ചിരുന്നു. ആരോപണം പച്ചക്കള്ളമാണെന്നും പിഡബ്ല്യുസി ഡയറക്ടര്‍ മെ ന്റര്‍ ആണെന്ന് തന്റെ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
എന്നാല്‍, പിറ്റേന്ന് വാര്‍ത്താ സമ്മേളനം വിളിച്ച കുഴല്‍നാടന്‍ തന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെന്ന തരത്തിലുള്ള തെളിവുകളുമായെത്തി. താന്‍ പറഞ്ഞത് അസംബന്ധമാണെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പി ച്ചതാണ്. അതുകൊണ്ട് മുഖ്യമന്ത്രിക്കെ തിരെ അവകാശലംഘനത്തിന് നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.











