നിയമസഭയില്‍ എല്ലാ അംഗങ്ങളും മാസ്‌ക് ധരിക്കണമെന്ന് സ്പീക്കര്‍ എംബി രാജേഷ്. പലരും മാസ്‌ക് പൂര്‍ണമായും ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌ക് വെക്കാതെ പ്രവേശിച്ച എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് സ്പീക്കറുടെ വിമര്‍ശനം.സഭയില്‍ പലരും മാസ്‌ക് പൂര്‍ണമായും ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഉ ള്ളതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. മാസ്‌ക് ഉപേക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടി ക്കാട്ടിയ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാസ്‌ക് പൂര്‍ണമായും ഒഴിവാക്കിയോ എന്നും ചോദിച്ചു.
സഭയില്‍ പലരും മാസ്‌ക് താടി യിലാണ് വെക്കുന്നതെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനി ടെയാണ് സ്പീക്കര്‍ സിപിഎം എംഎല്‍എ ഷംസീറിനെ വി മര്‍ശിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു.
കുര്‍ക്കോളി മൊയ്തീന്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരെയും സ്പീക്കര്‍ വിമര്‍ശിച്ചു. പലരും താടിയിലാണ് മാസ്‌ക് വെക്കുന്നതെന്നാണ് സ്പീക്കര്‍ അഭിപ്രായപ്പെട്ടത്. അംഗങ്ങള്‍ മാസ്‌ക് ഉപയോ ഗിക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിക്കുന്നുവെന്ന് സ്പീക്കര്‍ മുമ്പും വിമര്‍ശനം ഉന്നയിച്ചിരുന്നു. കുറു ക്കോളി മൊയ്തീന്‍ മാസ്‌ക് തീരെ ഉപയോഗിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടതു കൊണ്ട് പറഞ്ഞതാണ്. മറ്റു പല അംഗങ്ങളും മാസ്‌ക് താടിക്കുവച്ചാണ് ഇരിക്കുന്നത്. ഇത് വെബ് കാസ്റ്റ് ചെയ്യുന്നതാണ്. ടെ ലിവിഷന്‍ ചാനലുകള്‍ വഴി ആളുകള്‍ കാണും. തെറ്റായ സന്ദേശമാണ് കൊടുക്കുന്നതെന്നായിരു ന്നു സ്പീക്കറുടെ വിമര്‍ശനം.
നേരത്തെ, നിയമസഭാ സമ്മേളനം ആരംഭിച്ച ദിവസം മാസ്‌ക് ധരിക്കാതെ എത്തിയ ഷംസീറിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌കൂട്ടറിലെത്തിയ ഷംസീര്‍ മാധ്യമങ്ങളെ കണ്ടതോടെ വേഗത്തില്‍ മാസ്‌ക് എടുത്തണിയുകയായിരുന്നു.











