ലോകായുക്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ആലോചനകള്‍ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍. നിയമസഭ കൂടാന്‍ ഒരു മാസം മാത്രം ബാ ക്കിനില്‍ക്കെ എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊ തുജനങ്ങള്‍ക്ക് മനസിലാകു ന്നി ല്ലെന്നും കാനം പറഞ്ഞു
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാ നം രാജേന്ദ്രന്‍. ലോകായുക്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ആലോചനകള്‍ നടന്നില്ലെന്നും നിയമ സഭ കൂ ടാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി.
നിയമസഭ കൂടാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ എന്തിനാണീ ഓര്‍ഡിനന്‍സ് എന്ന് പൊതുജനങ്ങ ള്‍ക്ക് മനസിലാകുന്നില്ല. ഓര്‍ഡിനന്‍സ് ബില്ലായി സഭയില്‍ കൊണ്ടുവന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും നില പാട് പറയാന്‍ അവസരമുണ്ടായേനേ എന്നും കാനം പറഞ്ഞു. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വി വാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നതും സത്യമാണ്- കാനം മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്തയെ അപ്രസക്തമാക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതു സം ബ ന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രിയായി രുന്ന കെ ടി ജലീല്‍ രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാന്‍ കെ ടി ജലീലിന് അര്‍ഹതയില്ലെന്നായി രുന്നു ലോകായുക്ത സര്‍ക്കാരിനെ അറിയിച്ചത്.
പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയില്‍ ചില അഴിച്ചു പണികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാ യതും. ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ വ്യ ക്തമാക്കിയത്. നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയി ക്കപ്പെട്ടാല്‍ അവര്‍ തല്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാന്‍ കഴിയും.
ഇടതു മുന്നണിയില്‍ ഭിന്നാഭിപ്രായം
ഓഡിനന്‍സിനെ തുടര്‍ന്ന് ഇടതു മുന്നണിയില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്. അതൃ പ്തി പരസ്യമാക്കുമ്പോഴും ഓര്‍ഡിനന്‍സിന്റെ ഉള്ളടക്കത്തെ സിപിഐ നേതൃത്വം ചോദ്യം ചെയ്യു ന്നില്ല. രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിന്റെ മാത്രം താല്‍പര്യമാണെന്ന നിലയിലേക്ക് കൂടി എത്തി.