ഷാർജ : സന്നദ്ധ പ്രവർത്തനത്തിനുള്ള ഷാർജ അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 വരെ നീട്ടി. സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ സന്നദ്ധ സേവനം നടത്തിവരുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുകയാണ് ലക്ഷ്യം. മാതൃകാപരമായി പ്രവർത്തിക്കുന്ന അസാധാരണ വ്യക്തികളെയും കുടുംബങ്ങളെയും ലക്ഷ്യമിടുന്ന റോൾ മോഡൽ വൊളന്റിയർ അവാർഡ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 14 അവാർഡുകളാണ് നൽകുന്നത്. ഗ്രാമ, ജില്ല അടിസ്ഥാനത്തിലും പുരസ്കാരം സമ്മാനിക്കും.
എക്‌സലൻസ് ഇൻ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി അവാർഡ്, ബെസ്റ്റ് വൊളന്റിയർ ഓപ്പർച്യുനിറ്റി പ്രൊവൈഡർ അവാർഡ്, ഔട്സ്റ്റാൻഡിങ് സപ്പോർട്ടർ ഓഫ് വൊളന്റിയറിങ് അവാർഡ്, ബെസ്റ്റ് വൊളന്റിയർ ഇനിഷ്യേറ്റീവ് അവാർഡ്, വൊളന്റിയർ അവേഴ്‌സ് റെക്കോർഡ് അവാർഡ് എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടത്.
