സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും
തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷി കം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരി തോഷികം നല്‍കും. സംസ്ഥാനമന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. സഹപരിശീലകര്‍ക്കും ഫിസിയോക്കും മൂന്നു ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു.
മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരുന്നതിനാല്‍, കഴിഞ്ഞ തവണ ഓണ്‍ലൈനായി ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ പാരിതോഷികം നല്‍കുന്നത് പരിഗണിച്ചിരുന്നില്ല.സന്തോഷ് ട്രോഫിയില്‍ പ ശ്ചിമബംഗാളിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് കേരളം കിരീടം നേടിയത്.സന്തോഷ് ട്രോഫി ഫുട്ബാള്‍ കി രീടം ചൂടിയ കേരള താരങ്ങള്‍ക്കു ള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക വഖഫ് ഹജ്ജ് മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചിരു ന്നു. മുഖ്യമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ ഇക്കാര്യം പരി ഗണനക്കെടുക്കുകയായിരുന്നു.











