സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷി നെ ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ച് മര്‍ദ്ദിച്ച വിഷമിത്തി ലായിരുന്നു സുരേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു
മലപ്പുറം: സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍. ചിത്രകാരനും കലാസംവിധായകനുമായ അധ്യാപകന്‍ സുരേഷ് ചാലിയത്താണ് ജീവനൊടുക്കിയത്. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശിയാണ് സുരേഷ് ചാലിയത്ത്. സുരേ ഷിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 44 വയസ്സായിരുന്നു.
സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷിനെ ആ ക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ച് മര്‍ദ്ദിച്ച വിഷമിത്തിലായിരുന്നു സു രേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു. അക്രമിസംഘം സുരേഷിനെ മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. സ്വന്തം വീട്ടുകാരുടെ മുന്നില്‍ വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായ തിന്റെ മനോവിഷമത്തിലായിരുന്നു കഴി ഞ്ഞ രണ്ട് ദിവസമായി സുരേഷ് എന്നാണ് കൂട്ടുകാര്‍ അട ക്കമുള്ളവര്‍ പറയുന്നത്.
പ്രശസ്ത ചിത്രകാരനും സ്‌കൂള്‍ അധ്യാപകനും സിനിമാ സാംസ്‌കാരികമേഖലകളില്‍ സജീവ സാന്നി ധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉടലാഴം,സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാ സംവിധായകനായിരുന്നു സുരേഷ്.