തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയയെന്ന വാര്‍ത്ത ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംബന്ധിച്ച് വന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ തിങ്കളാഴ്ച തന്നെ സത്യപ്ര തിജ്ഞയ്ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയയെന്ന വാര്‍ത്ത ചിരിച്ചുകൊണ്ട് തള്ളിക്കള ഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സംബന്ധിച്ച് വന്നത് ഭാവനാസമ്പന്നര്‍ സൃഷ്ടിച്ച വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിദിന കോവിഡ് അവലോകനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സത്യപ്രതി ജ്ഞ സംബന്ധിച്ച് ഇപ്പോള്‍ ഒരു ആലോചനയും നടത്തിയിട്ടില്ല. ഇതിനും മുമ്പും ധാരാളം ഭാവനാസമ്പന്നര്‍ രംഗത്തു വന്നിട്ടുണ്ട്. ഇപ്പോള്‍ ഇതിലും അത് ഇരിക്കട്ടെയെന്നതാണ്. തങ്ങ ള്‍ അതേക്കുറിച്ച് യാതൊന്നും ആലോചി ച്ചിട്ടി ല്ലെ ന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറ ഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം വരുന്നതിന്റെ അടുത്ത ദിവസം തന്നെ അധികാരത്തിലേറാന്‍ പിണറായി തയ്യാറെടുക്കുന്നുവെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റയ്‌ക്കോ പാര്‍ട്ടിയില്‍ നിന്നും ഘടക കക്ഷികളില്‍ നിന്നുമുള്ള മൂന്നോ നാലോ മന്ത്രിമാര്‍ക്കൊപ്പം ലളിതമായി സത്യപ്രതിജ്ഞ നടത്തുക യെ ന്നായിരുന്നു വാര്‍ത്ത. സാധാരണഗതിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാകും. 2016ല്‍ മെയ് 19നാണ് തെരഞ്ഞെടുപ്പ് ഫലം വന്നത്. ആറ് ദിവസത്തിന് ശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.