ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാലു പേരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. കൊലയാളി സംഘത്തിന് ആയുധം ന ല്‍കിയ കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടി യില്‍.കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. കൊലപാതകത്തിനായി ആയുധങ്ങള്‍ എ ത്തിച്ച് നല്‍കിയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തി. ഷാജഹാന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
സഞ്ജിത് കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ പങ്കുള്ള മറ്റ് പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.മുഹമ്മദ് ഹാറൂണ്‍,നൗഫല്‍, ഇബ്രാഹിം മൗലവി,ഷംസീര്‍ എന്നീ പ്രതികള്‍ക്കായാ ണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. നാലു പേരും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാ ണ്.
ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ മാസം 15നു രാവിലെ ഒന്‍പതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊല പ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്ത്തുകയായിരുന്നു.
സഞ്ജിത് കൊലപാതകത്തില്‍ ഇതുവരെ 12 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.എന്നാല്‍ കൊലപാതകം നടന്ന് നാല്‍പ്പത് ദിവസം ആയിട്ടും പൊലീസിന് പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.പൊലീസിന്റെ ഈ നടപടിക്കെതിരെ സഞ്ജിത്തിന്റെ വിധവ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ നിര്‍ണായകമായി
മൊബൈല്‍ ഫോണ്‍ തെളിവുകള്‍ പോലും ഇല്ലാതിരുന്ന സംഭവത്തില്‍ പ്രതികളെ ത്തിയ വാഹനം തിരി ച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കൃത്യ ത്തിനുശേഷം പ്രതികള്‍ കടന്നുകളഞ്ഞ കാര്‍ വഴിയില്‍ കേടായി. വാഹനം നന്നാക്കാന്‍ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പര്‍ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.