സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണര്‍ മു ഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തി യതിന്റെ പേരില്‍ കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കി യോ എന്നായിരിക്കും പ്രധാനമായും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കുക
തിരുവനന്തപുരം : സജി ചെറിയാനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയില്‍ ഗവര്‍ണര്‍ മു ഖ്യമന്ത്രിയോട് വിശദീകരണം തേടിയേക്കും. ഭരണഘടനാവിരുദ്ധ പ്ര സംഗം നടത്തിയതിന്റെ പേരില്‍ കോടതിയിലുള്ള കേസില്‍ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയോ എന്നായിരിക്കും പ്രധാനമായും ഗവര്‍ണര്‍ സര്‍ക്കാരിനോട് ചോദിക്കു ക.
വിശദീകരണം തേടണമെന്ന നിയമോപദേശമാണ് ലീഗല്‍ അഡ്വയ്‌സര്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഹൈ ക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിനോടാണ് ഉപ ദേശം തേടിയത്. ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ഗവര്‍ണര്‍ക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിലുണ്ട്.
സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ സ്വയം ബോധ്യപ്പെടുന്നത് വരെ ഗവര്‍ണര്‍ ക്ക് സമയമെടുക്കാം. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് കോടതി ക്ലീന്‍ചിറ്റ് നല്‍ കിയിട്ടില്ല. ഭരണഘടനാ തത്വങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേ ണ്ട ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്.