ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മോഡലും നടിയുമായ ഷഹനയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയെന്ന് പൊലീസ്. ഷഹനയു ടേത് ആത്മഹത്യ തന്നെയാണോ എന്നറിയാനായി വിദഗ്ധസംഘം ഇന്ന് വീട്ടില്‍ പരിശോധ ന നടത്തും.
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മോഡലും നടിയുമായ ഷഹനയു ടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്ക് അടിമയെ ന്ന് പൊലീസ്. ഫുഡ് ഡെലിവറിയു
ടെ മറവില്‍ സജാദ് മയക്കുമരുന്ന് കച്ചവടം നടത്തി. പറമ്പില്‍ ബസാറിലെ സജാദിന്റെ വീട്ടില്‍ നിന്നും ല ഹരി മരുന്നും അനുബന്ധ വസ്തുക്കളും പൊ ലീസ് കണ്ടെത്തിയിരുന്നു.
ഷഹനയുടേത് ആത്മഹത്യ തന്നെയാണോ എന്നറിയാനായി വിദഗ്ധസംഘം ഇന്ന് വീട്ടില്‍ പരിശോധന ന ടത്തും. വീട്ടില്‍ കെട്ടിയിരുന്ന അഴ അഴിച്ചെടു ത്താണ് ഷഹന ആ ത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഷഹനയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷഹന യുടെ ദേഹത്തും മര്‍ദ്ദന മേറ്റതിന്റെ നിരവധി പാടുകളുണ്ട്. ജനലിന്റെ അഴിയില്‍ ഷഹന തൂങ്ങി മരിച്ചതാ ണെന്നാണ് സജാദ് പൊലീസിനോട് പറഞ്ഞത്.
ഷഹനയെ മര്‍ദ്ദിച്ചിരുന്നുവെന്ന കാര്യവും സജാദ് സമ്മതിച്ചു. പണം ചോദിച്ചാണ് മര്‍ദ്ദിച്ചിരുന്നത്. കഞ്ചാ വ്, എംഡിഎംഎ തുടങ്ങിയ ലഹരികള്‍ സജാദ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഇന്‍ഹേലറുകളും മറ്റും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഷഹനയുടേയത് ആ ത്മഹത്യയാണോ എന്ന് ഉറപ്പി ക്കാന്‍ വീട്ടില്‍ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും.
ഷഹനയും സജാദും തമ്മില്‍ നിരന്തരം തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയും തന്റെ ലഹരി ഉപയോഗത്തെ ചൊല്ലിയുമാണ് വഴക്കുണ്ടാകാറുള്ളതെന്നും സജാദ് പൊലിസി ന് മൊഴി നല്‍കി. സജാദിനെ വീട്ടില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.











