ഡൽഹി: മധ്യപ്രദേശിലെ വിമത കോൺഗ്രസ്സ് നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ രാജസ്ഥാനിലെ വിമത കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് മാറുന്നതായി സൂചന. ഇരുവരും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതായി വിശ്വസ്ഥ കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു. സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്ന എം എൽ എ മാരും ഡൽഹിയിൽ ഉണ്ടെന്ന സൂചനയും ലഭിച്ചു. നാളെ എം എൽ എ സ്ഥാനം രാജിവെയ്ക്കുമെന്നും, ബി ജെ പി യിൽ അംഗത്ത്വം എടുക്കുമെന്നുമാണ് സൂചന.
