നവകേരള നിര്‍മാണത്തിനായി സാര്‍ത്ഥകമായ നേതൃത്വം നല്‍കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃച്ഛികമാണെങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് ശൈലജ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ അറിയിച്ച് മുന്‍ ആരോ ഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. നവകേരള നിര്‍മാണത്തിനായി സാര്‍ത്ഥ കമായ നേതൃത്വം നല്‍കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുട ക്കവും ഒരുമിച്ച് വന്നത് യാദൃച്ഛികമാണെങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് ശൈലജ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുന്ന ചിത്രം കൂടി പങ്കുവെച്ചു കൊണ്ടാണ് ശൈലജ ആശംസ നേര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ 76-ാം ജന്മദിനമാണ് ഇന്ന്.
കെ.കെ ശൈലജയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
നവകേരളത്തിന്റെ നിര്‍മ്മാണത്തിന് സാര്‍ത്ഥകമായ നേതൃത്വം നല്‍കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃച്ഛികമാണ് എങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണ്. കേരള രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.