ഭരണ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശയാണ് തള്ളിയത്. എന്‍ ജി ഒ യൂണിയനും സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കണമെന്ന ശിപാര്‍ ശ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണ പരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശയാണ് തള്ളിയത്. എന്‍ ജി ഒ യൂണിയനും സെക്രട്ടേറിയറ്റ് സര്‍വീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തതിനെ തുടര്‍ ന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
പ്രവൃത്തി ദിവസം 15 മിനുട്ട് കൂട്ടി നാലാം ശനിയാഴ്ച അവധിയാക്കണമെന്ന നിര്‍ദേശമായിരുന്നു ചീഫ് സെ ക്രട്ടറി സര്‍വീസ് സംഘടനകള്‍ക്ക് മുന്നില്‍ വച്ച നിര്‍ദേശം. പ്രതി വര്‍ഷം നല്‍കിവരുന്ന 20 കാഷ്വല്‍ ലീവ് 18 ആയി കുറയ്ക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതും ജീവനക്കാരുടെ സംഘടനകള്‍ അംഗീകരിച്ചില്ല.
ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നാലാം ശനിയാഴ്ച അവ ധിയാക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ വെച്ചത്. ഒരു വര്‍ഷത്തിന കം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്.