എണ്‍പതു സിനിമകളാണ് ഇത്തവണ 2020ലെ മത്സരത്തിനുള്ളത്. അതില്‍ നാലെണ്ണം കുട്ടികളുടെ ചിത്രമാണ്. കോവിഡ് കാലമായതിനാല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്ത സിനിമകളും മത്സരത്തിനുണ്ട്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറിയെ പ്രഖ്യാപിച്ചു. സുഹാസിനി അധ്യക്ഷയാകുന്ന സമിതിയാണ് പുരസ്‌കാര ങ്ങള്‍ നിര്‍ണയിക്കുന്നത്. കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരാണ് വിധി നിര്‍ണയ സമിതിയുടെ സബ് കമ്മിറ്റിയിലെ അധ്യക്ഷന്മാര്‍. ഇവരെ കൂടാതെ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, ഛായഗ്രഹകന്‍ വി. മുരളീധരന്‍, സൗണ്ട് ഡിസൈനര്‍ ഹരി കുമാര്‍ മാധവന്‍ നായര്‍, തിരക്കഥാകൃത്ത് എന്‍. ശശീധരന്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.
എണ്‍പതു സിനിമകളാണ് ഇത്തവണ 2020ലെ മത്സരത്തിനുള്ളത്. അതില്‍ നാലെണ്ണം കുട്ടികളു ടെ ചിത്രമാണ്. കോവിഡ് കാലമായതിനാല്‍ ഒ.ടി. ടി പ്ലാറ്റ്ഫോമുകള്‍ വഴി റിലീസ് ചെയ്ത സിനിമകളും മത്സരത്തിനുണ്ട്.രണ്ടു പ്രാഥമിക ജൂറികള്‍ സിനിമകള്‍ കണ്ട് വിലയിരുത്തിയ ശേഷം രണ്ടാം റൗ ണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് അന്തിമ ജൂറി അവാര്‍ഡിന് അര്‍ഹമായവ തെര ഞ്ഞെടുക്കുന്നത്.











