തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിന്നിടെയാണ് സീനിയര്‍ കബഡി താരമായ
ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് മരണമടഞ്ഞത്.
പാലക്കാട് സംസ്ഥാന കബഡി ചാമ്പ്യന്‍ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് ( 27) ഷോക്കേറ്റ് മരിച്ചു. വാളയാറിനു സമീപം അട്ടപ്പലത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ മുളം തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് അത്യാഹിതം.
തോട്ടിയില്‍ ഘടിപ്പിച്ചിരുന്ന അരിവാള്‍ സമീപത്തു കൂടി പോകുന്ന 64 കെ വി ലൈനില്‍ തൊട്ടപ്പോഴാണ് ആല്‍വിന് വൈദ്യുതാഘാതമേറ്റത്.
ഉടെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എരുത്തംപതി സ്വദേശിയാണ്. കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ലാസറിന്റേയും ജപമാലയുടേയും മകനാണ്. ലെന്‍സി സഹോദരിയാണ്.
എരുത്തംപതി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ സംസ്‌കാരം നടത്തി.