സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ന് ഒമി ക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 35 പേര്‍ ലോറിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈറി സ്‌ക് രാജ്യത്തില്‍ നിന്നും വന്നവരാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെയാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ കണക്ക്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന കര്‍ണാടക സ്വദേശിയാണ്.
ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ 35 പേര്‍ ലോറിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈറിസ്‌ക് രാജ്യ ത്തില്‍ നിന്നും വന്നവരാണ്. ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരം 5, കൊല്ലം 3, ആലപ്പുഴ, കോട്ടയം, എറണാകുളം ഒന്ന് വീ തം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 761 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 518 പേരും ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 115 പേരും എത്തിയിട്ടുണ്ട്. 99 പേര്‍ക്കാണ് ആകെ സമ്പ ര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 29 പേരാണുള്ളത്.