രണ്ട് ദിവസമായി ഉയര്‍ച്ചയിലായിരുന്ന ഇന്ന് വീണ്ടും ഉയര്‍ന്ന് 36200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം 200 രൂപ ഉയര്‍ന്ന് 35920 രൂപയായിരുന്ന സ്വര്‍ണം ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു
കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. രണ്ട് ദിവസമായി ഉയര്‍ച്ചയിലായിരുന്ന ഇന്ന് വീണ്ടും ഉയര്‍ന്ന് 36200 രൂപയായി. കഴിഞ്ഞ രണ്ട് ദിവസം 200 രൂപ ഉയര്‍ന്ന് 35920 രൂപയായിരുന്ന സ്വര്‍ണം ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി.
ഇന്നലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാം നിരക്ക് 4,490 രൂപയായിരുന്നു. 24 കാരറ്റിന് 4899 രൂപയും. ഇ ന്ന് 24 കാരറ്റ് ശുദ്ധ സ്വര്‍ണത്തിന് 4937 രൂപയാണ്. ഈ മാസം ഇതുവരെ പവന് 800 രൂപയാണ് വര്‍ ധിച്ചിരിക്കുന്നത്. ട്രോയ് ഔണ്‍സിന് 1827.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. പവന് 35,200 രൂപയായിരുന്നു വില. ജൂലൈ 16നും 20നും ഇന്നത്തെ ഉയര്‍ന്ന നിരക്ക് തന്നെയാണ് രേഖപ്പെടുത്തി യിരുന്നത്. ജൂണില്‍ പവന് 35,000 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. ജൂണ്‍ 30നായിരുന്നു അത്.