65 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ കൂടി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. ഇതോടെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം 3,24,291 ആയി ഉയര്‍ന്നു.
തിരുവനന്തപുരം: 65 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടര്‍ മാരുടെ വിവരങ്ങള്‍ കൂടി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. ഇതോടെ ആകെ വ്യാജ വോട്ടര്‍മാരുടെ എണ്ണം 3,24,291 ആയി ഉയര്‍ന്നു. 135 മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിശോധിച്ചത്. ഇരട്ടവോട്ടെന്ന പ്രതിപക്ഷത്തിന്റെ പരാതി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചെന്ന് ചെന്നിത്തല പറഞ്ഞു. താന്‍ പരാതി നല്‍കിയ എല്ലാ മണ്ഡലങ്ങളിലെയും കള്ളവോട്ടര്‍മാരെ കണ്ടെ ത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കലക്ടര്‍മാരുടെ പ്രാഥമിക അന്വേഷ ണത്തില്‍ ഇരട്ടവോട്ടെന്ന പരാതി ശരിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാര്‍ കടന്നുകൂടിയ സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെ ടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യ പ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് ചെന്നിത്തല കത്ത് നല്‍കി.
ഒരേ പേരും വിലാസവും ഫോട്ടയും ഉപയോഗിച്ച് തന്നെ ഒരു വോട്ടര്‍ക്ക് നിരവധി വോട്ടുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചില വിലാസത്തില്‍ നേരിയ മാറ്റമുണ്ട്. ഒരേ ഫോട്ടോ ഉപയോഗിച്ച് വ്യത്യസ്ത പേരുകളില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ച സംഭവ ങ്ങളുമുണ്ടായിട്ടുണ്ട്. വളരെ ആസൂത്രിതമായ അട്ടിമറി ശ്രമമാണ് വോട്ടര്‍ പട്ടി കയില്‍ നടന്നിരിക്കുന്നതെന്ന് ചെന്നിത്തല കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.ഒരു വോട്ടര്‍ക്ക് ഒരു തിരിച്ചറിയില്‍ കാര്‍ഡ് മാത്രമേ പാടുള്ളു എന്നാണ് നിയമമെന്നിരിക്കെ ഒന്നിലേറെ കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത് ഗൗരവമേറിയ കാര്യമാണ്.
പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടു കള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. 91,60,601പുതിയ വോട്ടര്‍ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേര്‍ത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടര്‍ മാരാണ്. പോളിങിന്റെ 72 മണിക്കൂര്‍ മുന്‍പ് ബൈക്ക് റാലി നിരോധിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.
ഉദുമയില്‍ ഒരാള്‍ക്ക് നാല് വോട്ടര്‍ ഐഡി കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദുമ എഇആര്‍ഒയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.