സംസ്ഥാനത്ത് 6.6 ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധന. കോവിഡ് പ്രതിസന്ധിയു ള്ളതിനാല്‍ ഒരു വര്‍ഷത്തെ താരിഫാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിനരാജാന്‍ അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 2022-23 വര്‍ഷത്തെ പുതുക്കിയ നിരക്കാണ് പ്രഖ്യാപിച്ചത്. 6.6 ശതമാനമാണ് നിരക്ക് വര്‍ധന. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ഒരു വര്‍ഷത്തെ താരിഫാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിനരാജാന്‍ അറിയിച്ചു.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ താരിഫ് വര്‍ധനയില്ല.
150 യൂണിറ്റ് വരെ 25 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അനാഥാലയം, അങ്കണ്‍വാടി, വൃദ്ധസദ നം എന്നിവിടങ്ങളില്‍ നിരക്ക് വര്‍ധിക്കില്ല. പെട്ടിക്കടകള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ഇളവ് തുടരും. മാരക രോഗികളുള്ള വീട്ടുകാര്‍ക്കും നിരക്ക് വര്‍ധന ഉണ്ടാകില്ല. പെട്ടിക്കട, തട്ടുകട എന്നിവ ര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ആയി രം വാട്ട് വരെയാണ് ഇവര്‍ക്ക് ഉപയോഗിക്കാനുള്ള പരിധിയുണ്ടായിരുന്നത്. ഇത് 2000 വാട്ടായി ഉയര്‍ ത്തി. ഇവര്‍ക്ക് ഫ്രഡ്ജ്, മിക്‌സി അടക്കമുള്ളവ ഈ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ സാധിക്കും.
പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ധനവെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി. കോവി ഡ് സാഹചര്യം കൂടി കണക്കിലെടുത്താണ് കമ്മീഷന്‍ താരിഫ് പുറത്തിറക്കുന്നതെന്നും സാധാരണ ക്കാരെയും കര്‍ഷകരേയും വ്യവസായികളേയും പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അനുകൂലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.