അശാസ്ത്രീയ വാക്സീന്‍ വിരുദ്ധ പ്രചാരണം പലരേയും വാക്സിന്‍ എടുക്കാന്‍ വിമുഖരാക്കുന്നു ണ്ട്. വാക്സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെ ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: അശാസ്ത്രീയ വാക്സീന്‍ വിരുദ്ധ പ്രചാരണം പലരേയും വാക്സിന്‍ എടുക്കാന്‍ വിമു ഖരാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വാക്സിനെടുക്കാന്‍ വിമുഖത കാണിച്ച 9 ലക്ഷം പേരെ ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരി ക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഇവരില്‍ പലരും ഇപ്പോഴും വാക്സിനേഷനോട് മുഖം തിരിക്കുന്ന അവ സ്ഥയാണുള്ളത്.
സംസ്ഥാന ത്തെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ ഭൂരിപക്ഷവും വാക്സിന്‍ എടുക്കാത്ത വരാണ്. ഇ ക്കാര്യത്തില്‍ എല്ലാവരും പൊതുജാഗ്രത പുലര്‍ ത്തുകയും വിമുഖത കാണിക്കുന്നവരെ തിരിച്ച റിഞ്ഞ് വാക്സിന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് പ്രധാനം വാക്സിനേഷനാണ്. സംസ്ഥാനത്ത് രണ്ട് കോടിയോളം പേര്‍ക്ക് ആദ്യഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞു.സെപ്തംബറില്‍ 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റില്‍ ആരംഭിച്ച വാക്സിനേഷന്‍ യജ്ഞം വലിയ വിജമാണ്. 57.6 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.93 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി- മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.











