നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കുമെന്നാണ് വിവരം
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ തുടരുമോ എന്നതില്‍ ഇന്ന് തീരുമാനം എടുത്തേക്കും. നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടിയേക്കുമെന്നാണ് വിവരം.
രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം കത്തുനല്‍കിയിട്ടുണ്ട്. ചില കട കളും സ്ഥാപനങ്ങളും പ്രത്യേക ദിവസ ങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. മൊബൈല്‍ ടെലിവിഷന്‍ റിപ്പയര്‍ കടകളും കണ്ണട ക്കടകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനാല്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവ ലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരം ഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടി വരും.











