സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. തൃശൂര്‍ ചിമ്മിനിയില്‍ നടാംപാടം കള്ളിച്ചിത്ര ആദി വാസി കോളനിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മന യ്ക്കല്‍ പാറുവാണ് മരിച്ചത്. ഈ വര്‍ഷം ഇതുവരെ 1.2 ലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് നാ യ്ക്കളുടെ കടിയേറ്റതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഓഗസ്റ്റ് വരെ 19 പേര്‍ പേവിഷബാധ ഏറ്റു മരിച്ചു
തൃശൂര്‍ : സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. തൃശൂര്‍ ചിമ്മിനിയില്‍ നടാംപാടം ക ള്ളിച്ചിത്ര ആദിവാസി കോളനിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒരുമാസം മുമ്പാണ് വയോധികക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ ചികിത്സ തേടി അന്ന് ആശു പ ത്രിയിലെത്തിയപ്പോള്‍ നായ കടിച്ച വിവരം ഇവര്‍ പറഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. പിന്നീട് ആരോഗ്യനില വഷളായപ്പോള്‍ തൃശൂര്‍ മെ ഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പാറു വാക്‌സിനും എടുത്തിരുന്നില്ല. ആരോഗ്യ നില വഷളായതോടെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.
ഈ വര്‍ഷം ഇതുവരെ 1.2 ലക്ഷം പേര്‍ക്ക് കേരളത്തില്‍ നായ്ക്കളുടെ കടിയേറ്റതായാണ് ആ രോ ഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് വരെ 19 പേര്‍ പേവിഷബാധ ഏറ്റു മരി ച്ചു. അതേസമയം രാജ്യത്ത് പ്രതിവര്‍ഷം ഇരുപതിനായിരം പേരാണ് പേവിഷ ബാധയേറ്റ് മരി ക്കുന്നത്.