സംസ്ഥാനത്ത് പൂട്ടിയ മദ്യവില്‍പ്പനശാലകള്‍ തുറക്കാനൊരുങ്ങി ബെവ്‌കോ. 68 പുതിയ മദ്യശാലകളാണ് തുറക്കുക. പൂട്ടിയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി ആരംഭിക്ക ണ മെന്നും വാക്ക് ഇന്‍ സൗകര്യത്തോടെ പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കണമെന്നും ബെവ്‌കോ
തിരുവനന്തപുരം : സംസ്ഥാനത്ത് പൂട്ടിയ മദ്യവില്‍പ്പനശാലകള്‍ തുറക്കാനൊരുങ്ങി ബെവ്‌കോ. 68 പുതി യ മദ്യശാലകളാണ് തുറക്കുക. പൂട്ടിയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇന്‍ സൗകര്യത്തോടെ പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.
പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. അതാത് താലൂക്കുകളില്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത സ്ഥലങ്ങളില്‍ തുറക്കും. ഇതുസംബന്ധിച്ച് നികുതി സെക്രട്ടറി ഉത്തരവിറക്കി. പുതിയ നയമനുസരിച്ച് സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും. തിരക്കൊഴിവാ ക്കാന്‍ എന്ന പേരില്‍ അടച്ചിട്ടിരുന്ന മദ്യഷാപ്പുകള്‍ പ്രീമിയം ഷാപ്പുകളായി തുറക്കാനും തീരുമാനമായി രുന്നു.
ദേശീയസംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കോട തി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെ ത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞില്ല. സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാ ദേശിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് നടപടികള്‍ മുന്നോട്ടു പോയില്ല.
ഐടി, ടൂറിസം മേഖലകളില്‍ ബാറുകള്‍ ഉള്‍പ്പെടെ ആരംഭിക്കും. സൈനിക, കേന്ദ്ര പൊലീസ് സൈനിക കാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലയും വര്‍ധിക്കും. എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വര്‍ ധന. സര്‍വിസ് ഡെസ്‌ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസും വര്‍ധിപ്പിച്ചു. മദ്യനി ര്‍മാണത്തിന്റെ ഫീസിലും വര്‍ധനയുണ്ടായിട്ടുണ്ട്. നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബ്രൂവറി ലൈസന്‍സും അനുവദിക്കും.
പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മദ്യശാലകള്‍
തിരുവനന്തപുരം- 5, കൊല്ലം- 6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി- 8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്- 2.










