രണ്ടാം തരംഗത്തില്‍ കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തണ മെ ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാചകര്‍ ക്കും അതിഥി തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.ആദ്യ ലോക് ഡൗണ്‍ സമയത്ത് വിജയകരമായി നടപ്പാക്കിയ സമൂഹ അടുക്കള ആവശ്യമെങ്കില്‍ തുടങ്ങണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കമില്ലെങ്കിലും തൊഴിലാളികള്‍ സൈറ്റില്‍ തന്നെ താമസിക്കു കയോ ഇവരെ വാഹനങ്ങളില്‍ എത്തിക്കുകയോ ചെയ്യുന്ന രീതി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തില്‍ കൂടുതല്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീവ്ര വ്യാപന സ്വഭാവമുള്ള വൈറസാണ് ഈ ഘട്ടത്തില്‍ കാണുന്നത്. ആദ്യഘട്ടത്തിലേത് പോലെ നിര്‍ണായക പങ്കുവഹി ക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും. വലിയതോതില്‍ രോഗവ്യാപനമുള്ള ചില ജില്ലകളും പ്രദേശങ്ങളുമുണ്ട്. ചില തദ്ദേശ സ്ഥാപന പരിധിയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വളരെ കൂടുത ലാണ്. ഒരു ഘട്ടത്തില്‍ ടി.പിആര്‍ 28 ശതമാനം വരെ എത്തിയിരുന്നു. ടി.പി.ആര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയുള്ള ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ ഉടനെ കണ്ടെത്തി മുന്നൊരുക്കങ്ങള്‍ നടത്തണം. ആവശ്യം വന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സാ കേന്ദ്ര ങ്ങള്‍ തുറക്കാന്‍ കഴിയണം. ഇതിന്റെ ഭാഗമായി ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ശുചീകരണ പ്രവര്‍ത്തകരെയും കണ്ടെത്തണം.
രോഗം ബാധിച്ചവര്‍ക്ക് വൈദ്യസഹായം, ആശുപത്രി സേവനം എന്നീ കാര്യങ്ങളില്‍ വാര്‍ഡ്തല സ മിതികള്‍ക്ക് വ്യക്തമായ ധാരണ വേണം. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ലഭ്യമാകുന്ന ആംബുലന്‍സിന്റെ പട്ടിക തയ്യാറാക്കണം. ആംബുലന്‍സ് തികയുന്നി ല്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടികയും ഉണ്ടാകണം.
ഓരോ വാര്‍ഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകള്‍ മറ്റിടങ്ങളില്‍ നിന്ന് എത്തിക്കണം. മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധി ക്കണം. ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവി ധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വാര്‍ഡ്തല സമിതികള്‍ക്ക് ആവശ്യമായ സഹായം അപ്പപ്പോള്‍ ലഭ്യമാക്കണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിനും വാര്‍ഡ് സമിതികള്‍ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിയും. ശവശരീരം മാനദണ്ഡങ്ങള്‍ പാലിച്ചു മറവ് ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള സഹായവും വാര്‍ഡ്തല സമിതികള്‍ നല്‍കണം. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്‌സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണം.
പ്രതിരോധത്തിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും സന്നദ്ധസേന രൂപീകരിക്കണം. സന്നദ്ധപ്രവര്‍ത്തകര്‍, മെഡിക്കല്‍ രംഗത്തുള്ളവര്‍, പാരാമെഡിക്കല്‍ രംഗത്തുള്ളവര്‍ എന്നിവരു ടെ പട്ടിക ആദ്യമേ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.











