ഒന്നരമാസമായി തുടരുന്ന ലോക്ക്ഡൗണില്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആ വശ്യം ശക്തമാണ്. എന്നാല്‍ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ നില്‍ക്കുന്നതിനാല്‍ പു തിയ ഇളവു കള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം. ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടു ക്കും. ഒന്നരമാസമായി തുടരുന്ന ലോക്ക്ഡൗണില്‍ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവ ശ്യം ശക്തമാണ്. എന്നാല്‍ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ നില്‍ക്കുന്നതിനാല്‍ പുതിയ ഇളവു കള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടാനാണ് സാധ്യത. ഇന്ന് വൈകിട്ട് മൂന്ന രയ്ക്കുള്ള യോഗ ശേഷം വൈകിട്ടത്തെ വാര്‍ത്താസമ്മേളന ത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും.ടി പി ആര്‍ നിരക്ക് അനുസരിച്ചാവും ഓരോ മേഖലയിലെയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുക. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെ ട്ടിട്ടുണ്ട്. സംസ്ഥാനത്ത് 88 പ്രദേശങ്ങളില്‍ 18 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പി ന്റെയും നിലപാട്.
ടെസ്റ്റുകള്‍ പൊതുവില്‍ സംസ്ഥാനത്ത് കൂട്ടിയതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാന്‍ കാരണ മെന്ന് വിദഗ്ധ സമിതി ഇന്നലെ നടന്ന അവലോകന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ത്തെ നിലവിലെ സ്ഥിതി ആശങ്കാ ജനകമല്ല, എന്നാല്‍ ജാഗ്രത വേണം. കൃത്യമായി ടെസ്റ്റുകള്‍ നട ത്തുന്നതിനാലാണ് ടെസ്റ്റ് പോസിറ്റിവിറ്റി പത്തിന് മുകളില്‍ത്തന്നെയായി തുടരുന്നതെന്നും വിദഗ്ധ സമിതി വിലയിരുത്തുന്നു.
നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍മാരുമായി നടത്തുന്ന യോഗത്തിലെ നിര്‍ദേ ശങ്ങള്‍ കൂടി പരിഗണിച്ചാകും ലോക്ക്ഡൗണ്‍ ഇളവുകളിലെ തീരുമാനം വരിക.