സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരും. ടി പി ആര്‍ 5 ശതമാനത്തിനും മുകളില്‍ പോകുന്നത് രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണം. രോഗ പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഏറെക്കുറെ നിയന്ത്രണ വിധേയമായിരുന്ന കോവിഡ് രോഗം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനവും വോട്ടെടുപ്പും കഴിഞ്ഞതോടെ വന്‍ തോതില്‍ കുതിച്ചുയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നതും ടി പി ആര്‍ 5 ശതമാനത്തിനു മുകളില്‍ പോകുന്നതും രോഗ വ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗ പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗകര്യങ്ങള്‍ കൂടുതല്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.രോഗ വ്യാപനം കണ്ടെത്തിയാല്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിക്കാനുള്ള അനുമതിയും നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം നടക്കും.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ പരിശോധന നടത്തണം. ആന്റിജനില്‍ നെഗറ്റീവ് ആയാല്‍ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം.
പൊതു ഇടങ്ങളില്‍ മാസ്‌ക്, സാനിടൈസര്‍, സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോ എന്ന പൊലീസ് പരിശോധന തുടരുകയാണ്. പരിശോധന നിരക്ക് കൂട്ടുന്നതിനൊപ്പം വാക്‌സിനേഷനും വര്‍ധിപ്പിക്കാനും കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി രോഗനിയന്ത്രണം നടത്താനും നിര്‍ദേശം നല്‍കി.