സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പ്രതിദിനകേസുകള്‍ വീണ്ടും ആയിരം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരകക്ക് 7.7ശതമാനമാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പ്രതിദിനകേസുകള്‍ വീണ്ടും ആയിരം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരകക്ക് 7.7ശതമാനമാണ്. അതേസമയം നാളെ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ അ ധ്യാപകരും വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനുമുന്‍പ് തന്നെ പാഠപുസ്തകങ്ങള്‍ വി തരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്ക് നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടി വന്നെത്തുകയാണ്. അവര്‍ക്ക് സുരക്ഷിതമായ യാത്രയും അ നുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതു ണ്ട്. ഇതിന്റെ ഭാഗമായി ‘അധ്യയന വര്‍ഷത്തെ വരവേല്‍ ക്കാം,കരുതലോടെ’എന്നൊരു പ്രചാരണ പരിപാടി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. വിദ്യാര്‍ഥികള്‍ ഇ ടപെടുന്ന പൊതുസ്ഥലങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെ പ്രതിപാദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.
മുഖ്യമന്ത്രിയുടെ കുറിപ്പ്
സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ വേനലവധിക്ക് ശേഷം നാളെ തുറക്കുകയാണ്. ക്ലാസുകളാരം ഭിക്കു ന്നതിന് മുന്‍പു തന്നെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം പൊതു ഇടങ്ങളിലേക്ക് നമ്മുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൂടി വ ന്നെത്തുകയാണ്. അവര്‍ക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതു ണ്ട്. ഇതിന്റെ ഭാഗമായി ‘അധ്യയന വര്‍ഷത്തെ വരവേല്‍ക്കാം, കരുതലോടെ’ എന്നൊരു പ്രചരണ പ രിപാടി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഇടപെടുന്ന പൊതുസ്ഥലങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെ പ്രതിപാ ദിക്കുന്നതാണ് ഈ പ്രചരണ പരിപാടി.