കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷ നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടി ക്കുന്നത് എന്തിനാണെന്നും പരീക്ഷയാണോ കുട്ടികളുടെ ജീവന്‍ ആണോ വലുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍
തിരുവനന്തപുരം : പരീക്ഷകള്‍ മനുഷ്യത്വത്തിന്റെ പേരില്‍ മാറ്റിവെയ്ക്കണമെന്ന് കെപിസിസി അധ്യ ക്ഷന്‍ കെ.സുധാകരന്‍. വിദ്യാര്‍ഥികള്‍ പേടി ച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. പരീക്ഷ നിര്‍ത്തി വെയ്ക്കണമെന്ന് ആവശ്യം സര്‍ക്കാര്‍ അം ഗീകരിച്ചില്ല. കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷ നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടി ക്കുന്നത് എന്തിനാണെന്നും പരീക്ഷ യാണോ കുട്ടികളുടെ ജീവന്‍ ആണോ വലുതെന്ന് സുധാകരന്‍ ചോദിച്ചു.
രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക സര്‍ക്കാര്‍ മനസ്സിലാക്കണം. പരീക്ഷയ്ക്ക് വരുന്ന കുട്ടികള്‍ക്ക് കോവിഡ് വരില്ലെന്ന് സര്‍ക്കാ രിന് ഉറപ്പു പറയാനാകുമോ. ഇത് ഏകാധിപത്യ നിലപാടാ ണ്. കേരളത്തില്‍ മാത്രം കോവിഡ് കുറയുന്നില്ല. എന്നിട്ടും ധിക്കാരം തുടരുന്നു.
സ്വര്‍ണകവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിലും സിപിഎമ്മിനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മ നോജിനും എതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോള്‍ മോഡല്‍ എന്നും അദ്ദേഹം വിമര്‍ ശിച്ചു.
കൊടി സുനിക്കും കിര്‍മാണി മനോജിനുമെതിരെ നടപടി എടുക്കുമോ?. കുറ്റവാളികളെ സിപിഎം പുറത്താക്കുമോ ?. നടപടി എടുക്കാന്‍ സിപി എമ്മിന് ധൈര്യമുണ്ടോ ?. വെല്ലുവിളിക്കുകയാണ്. കൊ ടി സുനിയേയും ആകാശ് തില്ലങ്കേരിയേയുമൊക്കെ സിപിഎമ്മിന് പേടിയാണ്. ദുഷിച്ചു നാറുന്ന ഒരു പാട് രഹസ്യങ്ങള്‍ അവര്‍ക്കറിയാം, അതാണ് കാരണം. ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ പോയി കാലുപിടിച്ചില്ലേ എന്നും സുധാകരന്‍ ചോദിച്ചു
സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് കൊ ടുത്തിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഇതില്‍ മുഖ്യമന്ത്രിക്ക് എതി രെ ഉണ്ടായിരുന്നത്. പ്രതികള്‍ എന്തിന് മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. പ്രോട്ടോക്കോള്‍ ലംഘി ച്ച് കോണ്‍സല്‍ ജനറലിനെ എന്തിന് കാണണമെന്നും സുധാകരന്‍ ചോദിക്കുന്നു.











