സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് രോഗികളുടെ എണ്ണം നാലായിരം കടന്നു. 4224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മാസ ത്തിന് ശേഷമാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി രം കടക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് രോഗിക ളുടെ എണ്ണം നാലായിരം കടന്നു. 4224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിന് ശേഷമാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരം കടക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ നാലെണ്ണം കോട്ടയം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 1,170 പേര്‍ക്കാണ് ജില്ലയില്‍ രോഗം. തിരുവന ന്ത പുരത്ത് 733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുമ്പോഴാണ് കേരളത്തില്‍ ഇത്രയധികം രോഗികള്‍. രാജ്യത്ത് ഇന്നലെ 9,923 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.











