സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 28 പേര്‍ മരിച്ചു. രോഗ വ്യാ പനം ആശങ്കാജനകമാണെന്നും രോഗവ്യാപ ന ത്തിലെ കുറവ് ആശ്വാസത്തിന്റെ സൂചനയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താന്‍ കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാന ന്തരചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ സാധിക്കുക. ക്ഷേത്രങ്ങ ളില്‍ തീര്‍ത്ഥജലവും ഭക്ഷണവും നല്‍കുന്നത് തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. ബാറുകള്‍, ജിമ്മു കള്‍, സിനിമാ തീയറ്റര്‍, ഷോപ്പിങ് മാള്‍, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, വിനോദ പാ ര്‍ക്ക്, വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തണ്ടി വരും. എല്ലാ യോഗ ങ്ങളും ഓണ്‍ലൈനായി മാത്രമേ നടത്താവൂ.
സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതി. ആ രോഗ്യം, റവന്യൂ, പൊലീസ്, ദുരന്ത നിവാര ണവുമായി ബന്ധപ്പെട്ട ഓഫീസുകള്‍ എന്നിവ എല്ലാ ദിവ സവും പ്രവര്‍ത്തിക്കണം. സ്വകാര്യ ഓഫിസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെ ടുത്തണം.
വാരാന്ത്യ ലോക്ക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ മാത്രമേ ഉണ്ടാകു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ശനിയാഴ്ച അവധി യാകും. സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസു കള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ഹോസ്റ്റലുകളില്‍ കര്‍ശനനിയന്ത്രണം. കോവിഡ് ചട്ടം പാലി ക്കാത്ത മാര്‍ക്കറ്റുകളും മാളുകളും പൂര്‍ണമായും അടയ്ക്കും. കോവിഡ് വ്യാപനത്തോത് അനുസരിച്ച് അടച്ചിടല്‍ കൂടുതല്‍ ദിവസ ത്തേക്ക് വേണമെങ്കില്‍ തുടരും.
അവശ്യസേവനങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മാധ്യമങ്ങള്‍, പാല്‍വിതരണം എ ന്നിവയ്ക്ക് ഒഴിവ് നല്‍കും. കടകളും ഹോട്ട ലുകളും 7.30 വരെയാണ് പ്രവര്‍ത്തിക്കുന്നത്, അത് തുട രും. രാത്രി 9 മണി വരെ റസ്റ്റോറന്റുകള്‍ക്ക് പാര്‍സല്‍ നല്‍കാം. കടകളില്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്തണം. റേഷന്‍ കടകളുടെ പ്രവര്‍ത്ത നസമയം ചുരുക്കുന്ന കാര്യം പരിശോധിക്കും.
ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് :
കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധസ്ഥിരീ കരി ച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3176, എറണാകുളം 2470, മലപ്പുറം 2344, തൃശൂര്‍ 2392, തിരുവനന്തപുരം 1934, കണ്ണൂര്‍ 1425, പാലക്കാട് 565, കോട്ടയം 1184, ആലപ്പുഴ 1180, കാസര്‍ഗോഡ് 1034, ഇടുക്കി 751, കൊല്ലം 730, വയനാട് 483, പത്തനംതിട്ട 420 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.