സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോ ഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 64 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില്‍ നാല് പേര്‍ക്കും ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും തിരുവനന്തപുരത്ത് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരി ച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 64 ആയി. ഒരാള്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് രോഗബാധ.
പത്തനംതിട്ട ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡി ല്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോ ണ്‍ ബാധിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ഒന്‍പതുവയസ്സുകാരന്‍ ഇറ്റലിയില്‍ നി ന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ ടാന്‍സാനി യയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോ ധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ജനുവരിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്
ജനുവരിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് കോവിഡ് അവലോകന സ മിതിയുടെ മുന്നറിയിപ്പ്. ഒമൈക്രോണ്‍ വകഭേദത്തിനു അഞ്ച് ഇരട്ടി വരെ വ്യാപന ശേഷി ഉള്ള തിനാല്‍ സംസ്ഥാന ത്ത് അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഓക്സിജന്‍ ഉല്‍പാദനശേ ഷിയുള്ള ആശുപത്രികളെല്ലാം ഓക്സിജന്‍ ഉല്‍പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍മാര്‍ ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൂന്നാം തരംഗം ഉണ്ടായാല്‍ വേണ്ടി വരുന്ന മരുന്നു കള്‍, കിടക്കകള്‍, സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം കൂടുതലായി ശേഖരിക്കും.