തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഒരു മണിക്കൂറിലേക്ക് എത്തുമ്പോള്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് ലീഡ്. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് അഞ്ഞൂറിലേക്ക് ഉയര്‍ന്നു. കല്യാശ്ശേരിയിലും മട്ടന്നൂരും പയ്യന്നൂരും എല്‍ ഡി എഫിന് തന്നെയാണ് ലീഡ്. അതേസമയം കണ്ണൂര്‍ ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് മുന്നേറുന്നത്
തപാല്‍ വോട്ടുകളിലും എല്‍.ഡി.എഫിന് ലീഡ്. 34 സീറ്റുകളില്‍ എല്‍.ഡി.എഫും 24 സീറ്റുകളില്‍ യു.ഡി.എഫും മുന്നിട്ട് നില്‍ക്കുകയാണ്.
ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നില്‍
നേമത്ത് 110വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നില്‍
പത്തനാപുരത്ത് എല്‍ഡിഎഫിന്റെ കെ ബി ഗണേഷ് കുമാര്‍ മുന്നില്‍
പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി് 8 വോട്ടിന് ലീഡ് ചെയ്യുന്നു
പാലായില്‍ പി. സി ജോര്‍ജ് പിന്നില്‍
തിരുവനന്തപുരത്ത് യുഡിഎഫ് മുന്നില്‍
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ മുന്നില്‍
വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര മുന്നില്‍
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ 102വോട്ടുകള്‍ക്ക് മുന്നില്‍
കഴക്കൂട്ടത്ത് എല്‍ഡിഎഫ് മുന്നില്‍
ഉടമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം എം മണി മുന്നില്‍
പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി മുന്നില്‍
വാശിയേറിയ മത്സരം നടന്ന തവനൂരില്‍ ആദ്യ ലീഡ് എല്‍.ഡിഎഫിന്. തപാല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഫിറോസ് കുന്നംപറമ്പിലാണ് ഇവിടുത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി