രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍ ലോ ക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും.
രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇ ളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്.
ചരക്ക് വാഹനങ്ങളെയും അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ട്രെയിന്‍, വിമാന യാത്രികര്‍ക്ക് ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ യാത്രചെയ്യാം. മറ്റെ ന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
രോഗബാധിത നിരക്ക് 7 രേഖപ്പെടുത്തുന്നയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയ ന്ത്രണങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടു ണ്ട്. നിലവില്‍ ഇത് എട്ടിന് മുകളിലുള്ള സ്ഥലങ്ങളി ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇ ക്കാര്യം.
മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ രോഗബാധ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറ ഞ്ഞു. മൂന്നാം തരംഗം കണക്കിലെടുത്ത് മുന്നൊ രുക്കം ശക്തമാക്കിയിട്ടുണ്ട്. 870 മെട്രിക് ടണ്‍ ഓക് സിജന്‍ കരുതല്‍ ശേഖരം ഉണ്ട്. മെഡിക്കല്‍ കൊളേജിലെയും സ്വകാര്യ ആശുപത്രിയിലേയും വിദ ഗ്ധരെ പങ്കെടുപ്പിച്ച് സെപ്റ്റംബര്‍ ഒന്നിന് യോഗം ചേരും.










