വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ തിരുവനന്തപുരത്ത് രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ചിറയിൽകീഴ് സ്വദേശി രമാദേവി (68), തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂർ സ്വദേശി മണികണ്ഠൻ (72) എന്നിവരാണ് തലസ്ഥാനത്ത് മരിച്ചത്.
പത്തനംതിട്ട കോന്നി സ്വദേശിനി ഷബർബാൻ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. വൃക്കരോഗിയായിരുന്നു. വയനാട് വാളാട് സ്വദേശി ആലി മാനന്തവാടി ജില്ലാ ആശുപത്രിയിൽ മരിച്ചു. അർബുദ രോഗിയായിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. കണ്ണൂർ കെ കണ്ണപുരം സ്വദേശി കൃഷ്ണനും കോവിഡ് ബാധിച്ചു മരിച്ചു












