പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുക ളും അടഞ്ഞുകിടക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസാധനങ്ങ ള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. നിയ ന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപ ടിയെടുക്കാനാണ് നിര്‍ദേശം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അട ഞ്ഞുകിടക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷം ഇന്നും നാളെയും സമ്പൂര്‍ണ ലോ ക്ഡൗണാ ണ്. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാ കും ഉണ്ടാകുക. ഹോട്ടലുകളില്‍ പാഴ്‌സല്‍ വാങ്ങാനാ കില്ല. ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യ നിര്‍ണയം ഉള്‍പ്പെടെ അവശ്യ മേഖലകളിലുള്ളവര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷം കെഎസ്ആര്‍ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും.
ഇളവുകള്‍ അനുവദിച്ചതിന് ശേഷമുള്ള സമ്പൂര്‍ണ ലോക്ഡൗണായതിനാല്‍ പൊലീസ് നിരീക്ഷ ണവും നടപടിയും കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപന പരിധിയിലുള്ള ഇളവുകളും നിയ ന്ത്രണങ്ങളും തിങ്കളാഴ്ച മുതല്‍ വീണ്ടും വിലവി ല്‍ വരും. ബുധാനഴ്ച നടക്കുന്ന വിലയിരുത്തലിനു ശേഷം കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകും.