5 ബീച്ചുകളില്‍ നിന്നായി ശേഖരിച്ച ആയിരം കിലോയോളും പ്ലാസ്റ്റിക് മാലിന്യം അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്‌കരിക്കാന്‍ നടപടികളും കൈക്കൊണ്ട്. ക്ലീന്‍ അപ്പ് ഡ്രൈവിന് പുറമേ അവെയര്‍നസ് തീം ഡാന്‍സും ഫലവൃക്ഷ തൈ വിതരണവും നടത്തി
കൊച്ചി : സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ 5 ബീച്ചുകള്‍ ക്ലീന്‍ ചെയ്തു പരിസ്ഥിതി വാരാചരണത്തിന് സ മാപനം. ആക്‌സിസ് ബാങ്കിന്റെയും ഭൂമി ഫൗണ്ടേഷന്‍ന്റെയും ആഭിമുഖ്യത്തില്‍ കേരള സോളിഡ് വെ യ്സ്റ്റ് മാനേജ്‌മെന്റ് പ്രോജക്ടിന്റെയും (KSWMP), വിവിധ സോഷ്യല്‍ വര്‍ക്ക് സ്ഥാപനങ്ങളുടെയും സഹക രണത്തോടെ ലോക പരി സ്ഥി തി ദിനത്തിനോടനുബന്ധിച്ച് ‘ക്ലീനത്തോണ്‍’ പരിസ്ഥിതി വാരാചരണം സംഘടിപ്പിച്ചത്.
5 ബീച്ചുകളില്‍ നിന്നായി ശേഖരിച്ച ആയിരം കിലോയോളും പ്ലാസ്റ്റിക് മാലിന്യം അതത് തദ്ദേശ സ്വയം ഭര ണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്‌കരിക്കാന്‍ നടപടിക ളും കൈക്കൊണ്ട്. ക്ലീന്‍ അപ്പ് ഡ്രൈ വിന് പുറമേ അവെയര്‍നസ് തീം ഡാന്‍സും ഫലവൃക്ഷ തൈ വിതരണവും നടത്തി. എറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി വാ രാചരണം സംഘടിപ്പിച്ചത്. പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ്, ചൂണ്ടി ഭാരത മാത കോളേജ് എന്നീ വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ പ്രോഗ്രാമുമായി സഹകരിച്ചു.
ആലപ്പുഴ ജില്ലയില്‍ എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ നിയോജക മണ്ഡലത്തി ലും കോഴിക്കോട് ജില്ലയില്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പിന്റെയും കൊല്ലത്ത് പരവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.ശ്രീജയുടെയും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേ ഷന്‍ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ശ്രീധരന്റെയും നേതൃത്വത്തിലായിരുന്നു പ രിസ്ഥിതി വാരാചരണം.












