കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശികയായ 4524 കോടി രൂപ അടിയന്ത രമായി നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു
ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു കേന്ദ്രം. കേരളത്തിന് 4122 കോടി രൂപ ലഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാ മ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകും.
നികുതി പിരിവില്‍ നിന്ന് സാധാരണയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപ രി ഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടു മ്പോഴാണ് ജിഎസ്ടി നഷ്ടപരിഹാരം പതിവായി അ നുവദിക്കുന്നത്. കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശികയായ 4524 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ ആവ ശ്യപ്പെട്ടിരുന്നു. കോവിഡ് മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന ത്തിന് പിടിച്ചുനില്‍ക്കാന്‍ ഈ തുക അടിയന്തരമായി ലഭിക്കണമെന്നും നഷ്ടപരിഹാര കാലയളവ് അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസിലാ ക്കുന്നതായും ഇതു പരിഹരിക്കാനുള്ള അടിയന്തര നടപടിയുണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.
സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ ജിഡിപിയുടെ അഞ്ചു ശതമാനമാ യി ഉയര്‍ത്തണമെന്നതാണ് ബാലഗോപാല്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. കോവിഡ് സാഹചര്യത്തി ല്‍ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസ ന്ധി നേരിടുന്ന കശുവണ്ടിത്തൊഴിലാളികള്‍, കയര്‍, കൈത്തറി തുടങ്ങിയ പരമ്പതാഗത വ്യവസായ ങ്ങളിലും ഏറിയ പങ്കും വനിതകളാണ്. കുടുംബശ്രീ പ്രവര്‍ത്തകരും റബര്‍ തുടങ്ങിയ പ്ലാന്റേഷന്‍ വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖലകളില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. റബറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ റബറൈസ്ഡ് റോഡുകളുടെ നിര്‍മാണം പോത്സാഹിപ്പി ക്കു ന്നതിന് ഇടപെടല്‍ ഉണ്ടാകണം. ചെറുകിട വ്യാപാരികളും ഉപഭോക്താക്കളും വായ്പ തിരിച്ചടവിന് കഴിവില്ലാത്ത അവസ്ഥയിലാണ്. വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിക്കണമെന്നതും സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ആവശ്യമാണ്.