സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 5000 കോടി രൂപയാണ് സംസ്ഥാന സര്‍ ക്കാര്‍ കടമെടുക്കു ന്നത്. വര്‍ഷാന്ത്യ ചെലവുകള്‍ക്കായാണിത്. ബില്ലുകള്‍ ഒരുമിച്ച് ട്രഷ റിയിലേക്ക് വരുമ്പോള്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് കടമെടുപ്പ്.
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടക്കെണിയിലേയ്ക്ക്. 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. വര്‍ഷാന്ത്യ ചെലവുകള്‍ ക്ക് മാത്രമാണ് കടമെടുക്കുന്നതെന്നാണ് റി പ്പോര്‍ട്ട്. ബില്ലുകള്‍ ഒരുമിച്ച് ട്രഷറിയിലേക്ക് വരുമ്പോള്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് കടമെടുപ്പ്. കേരളം ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് പിണറായി മന്ത്രിസഭ ഇപ്പോള്‍ നേരിടുന്നതെന്നാണ് റി പ്പോര്‍ട്ട്.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടു കൂടി, കേരളത്തിന്റെ കടം 3.9 ലക്ഷം കോടിക്ക് മുകളി ലാകുമെന്നാണ് ഏകദേശ കണക്ക്. ഇത് മുതലിന്റെ കണക്ക് മാത്രമാണ്. പലിശ വേറെയും ഉണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരളം വിപണിയില്‍ നിന്ന് ‘സ്റ്റേറ്റ് ഡവലപ്‌മെന്റ് ലോണു’കളാ യി മാത്രം 1.87 ലക്ഷം കോടി(1, 86, 658 കോടി) രൂപ കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചു തീര്‍ക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും.
കേരളത്തിന്റെ കടം 3.6 ലക്ഷം കോടി
കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ് കെ എന്‍ ബാലഗോപാല്‍ ഇപ്പോള്‍ നേരിടുന്നത്. കടമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് കേരളം വീണ്ടും കടമെടുക്കു ന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടു കൂടി കേരളത്തിന്റെ കടം 3.6 ലക്ഷം കോടി യാകും. ഇത് മുതലിന്റെ കണക്ക് മാത്രമാണ്. പലിശ വേറെയും ഉണ്ട്.











