ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷെല്ലി ഒബ്രായ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്
ന്യൂഡല്‍ഹി: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. ബി ജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യാണ് ഷെല്ലി ഒബ്രായ് മേയറായി തെര ഞ്ഞെടുക്കപ്പെട്ടത്.
മുന്‍പ് മൂന്ന് തവണ എ.എ.പി,ബി.ജെപി സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട തെരഞ്ഞെടുപ്പ് ഇത്തവണ ശാന്തമായാണ് നടന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ. പി നീക്കത്തിനെതിരെ ആം അദ്മി പാര്‍ട്ടി സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. മേയര്‍ തെരഞ്ഞെടുപ്പ് ആദ്യം നട ത്തണമെന്നും ശേഷം ഡെപ്യൂട്ടി മേയറുടെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പി ന് മേയര്‍ നേതൃത്വം നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ക്ക് ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാ ന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് ബി.ജെ.പി രംഗത്തെത്തിയതോ ടൊണ് മൂന്ന് തവണ തെരഞ്ഞെടുപ്പ് മു ടങ്ങിയത്. ഇതേ തുടര്‍ന്ന് ആം.ആദ്മി മേയര്‍ സ്ഥാനാര്‍ഥി ഷെല്ലി ഒബ്റോയിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
250 അംഗ കോര്‍പറേഷനില്‍ 134 കൗണ്‍സിലര്‍മാരാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ബിജെപിക്ക് 105 അംഗങ്ങളും. സ്വതന്ത്രനായി വിജയിച്ച ഒരാള്‍ ബിജെപിയില്‍ ചേര്‍ന്ന തോടെയാണ് അംഗങ്ങള്‍ 105 ആ യത്. കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരാണുള്ളത്.