സായുധ സേനയുടെ ഉപ മേധാവിയുമായുടെ ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമദ് ഇനി രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനുമാകും
അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനെ തിരഞ്ഞെടുത്തു.
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ പിന്തുടര്‍ച്ചവകാശിയായ ഷെയ്ഖ് മുഹമദ് രാജ്യത്തിന്റെ സൈന്യത്തിന്റെ ഉപമേധാവിയായിരുന്നു.
അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദിനെ യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ ഭരണത്തലവന്‍മാര്‍ ഉള്‍പ്പെടുന്ന സുപ്രീം കൗണ്‍സിലാണ് രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
മെയ് 13 ന് അന്തരിച്ച പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ ഭൗതിക ശരീരം ഖബറടക്കിയ ശേഷം ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.
പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമദിനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും കവിത രചിച്ചത് സമുഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
ദൈവം ഷെയ്ഖ് മുഹദ് ബിന്‍സായിദിന് ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ അനുഗ്രഹിക്കട്ടെ, മുന്നിലുള്ള പാത ലഘൂകരിക്കട്ടെ, ഷെയ്ഖ് ഖലീഫയുടെ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് അദ്ദേഹം എന്നും ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് കവിതയില്‍ കുറിച്ചു.
2004 മുതല്‍ അബുദാബി കിരീടവകാശിയായും യുഎഇ സൈന്യത്തിന്റെ ഉപമേധാവിയുമായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു 61 കാരനായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ്