പൊതുമേഖല-സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി നല്‍കിയിട്ടുണ്ട്. നാല്‍പതു ദിവസം ദേശീയ പതാക പാതി താഴ്ത്തും.
അബുദാബി : യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫയുടെ വിയോഗത്തെ തുടര്‍ന്ന് മൂന്നു ദിവസം പൊതു അവധി പ്രഖ്യാപിച്ചു. നാല്‍പതു ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഇതൊടൊെപ്പം പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍ അന്തരിച്ചത്. 73 വയസ്സായിരുന്നു.
പ്രസിഡന്‍ഷ്യല്‍ കാര്യാലയമാണ് വെള്ളിയാഴ്ച ഉച്ചയോടെ വിയോഗ വാര്‍ത്ത അറിയിച്ചത്. തുടര്‍ന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ദുബായ് മീഡിയ ഓഫീസും വിയോഗ വാര്‍ത്ത അറിയിച്ചു.