കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ സ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജോയ്സ്നയെ കോടതി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടു
കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹക്കേസില്‍ യുവതിയുടെ പി താവ് നല്‍കിയ ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോ ടതി. ജോയ്സ്നയെ ഹൈക്കോടതി ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തര വിറക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജി നൊപ്പം പോയതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചു. തുടര്‍ ന്നാണ് ജോയ്സ്നയെ കോട തി ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടത്.
ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോട തി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാ നും അവകാശമുണ്ട്. അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാന മെടുക്കാനുള്ള പക്വതയുണ്ട്.സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വി ജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ജോയ്സ്നയെ കാണാനില്ലെന്നും മകള്‍ ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോര്‍പസ് നല്‍കിയത്. ജോയ്സ്നയ്ക്ക് 26 വയസായെന്നും, പ്രായപൂര്‍ത്തിയായ പെ ണ്‍കുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറി യിച്ചു.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യം ഹൈക്കോട തി അനുവദിച്ചു.











