തമിഴ്നാട് ഡിഎംകെ നേതാവും ഫിഷറീസ് മന്ത്രിയുമായ അനിത രാധാകൃഷ്ണനെയാണ് ചെരുപ്പ് നനയാതെ കരയില്‍ എത്തിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വിമ ര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്
ചെന്നൈ : ചെരുപ്പ് നനയാതിരിക്കാന്‍ ആളുകളെക്കൊണ്ട് ബോട്ടില്‍ നിന്നും എടുപ്പിച്ച് കരയില്‍ എത്തി മന്ത്രി. തമിഴ്നാട് ഡിഎംകെ നേതാവും ഫിഷറീസ് മന്ത്രിയുമായ അനിത രാധാകൃഷ്ണനെ യാണ് ചെരുപ്പ് നനയാതെ കരയില്‍ എത്തിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വിമ ര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
തിരുവള്ളുവര്‍ ജില്ലയിലെ പഴവേര്‍ക്കാടുവിലാണ് സംഭവം. മീന്‍ പിടുത്തക്കാരുടെ പ്രശ്നങ്ങള്‍ പരി ഹരിക്കാനും കടലിലെ മതില്‍ ദ്രവിക്കുന്നതുമാ യി ബന്ധപ്പെട്ട് വിശകലനം നടത്താനും വേണ്ടിയാ ണ് മന്ത്രി അനിത രാധാകൃഷ്ണന്‍ സ്ഥലത്തെത്തിയത് എത്തിയത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം തിരികെ എത്തിയപ്പോഴാണ് പ്രാദേശിക മീന്‍ പിടുത്തക്കാക്കൊണ്ട് മന്ത്രി എടുപ്പിച്ചത്. ഷൂ നനയാ തെ ഒരാള്‍ മന്ത്രിയെ എടുത്ത് കരയിലെ ത്തിക്കുന്നതും വീഡിയോയില്‍ കാണാം. മന്ത്രിയ്ക്ക് വേണ്ടി പ്രത്യേകം കസേരയും ആളുകള്‍ എത്തിച്ചു നല്‍കി.
ഇത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ സംഭവ വുമായി ബന്ധപ്പെട്ട് മന്ത്രി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.










