ലോകകപ്പ് കിരീട പോരാട്ടം ഷൂട്ടൗട്ടിലേക്ക് നിങ്ങിയപ്പോള്‍ ഫ്രാന്‍സിനെ പരാജയപ്പെടു ത്തി ഫുട്‌ബോള്‍ വിശ്വകിരീടം അര്‍ജന്റീനക്ക്. ഷൂട്ടൌട്ടില്‍ നാല് ഗോളുകള്‍ അര്‍ജ ന്റീ ന നേടിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് ഫ്രാന്‍സ് ഗോളാക്കിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു
ദോഹ : ലോകകപ്പ് കിരീട പോരാട്ടം ഷൂട്ടൗട്ടിലേക്ക് നിങ്ങിയപ്പോള്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ഫു ട്‌ബോള്‍ വിശ്വകിരീടം അര്‍ജന്റീനക്ക്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൌട്ടില്‍ നാല് ഗോളുകള്‍ അര്‍ജന്റീന നേടിയപ്പോള്‍ രണ്ടെണ്ണം മാത്ര മാണ് ഫ്രാന്‍സ് ഗോളാക്കിയത്. അധിക സമയത്ത് ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയിലായിരുന്നു.
അര്‍ജന്റീനയ്ക്കായി 23, 108 മിനിറ്റില്‍ ലയണല്‍ മെസിയും 35-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയും ഗോള്‍ നേടി. ഫ്രാന്‍സിനായി 80, 81, 118 മിനിറ്റുകളില്‍ എംബാപ്പെയാണ് ഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ കിലിയ ന്‍ എംബാപ്പെ ഹാട്രിക് അടിച്ചു. നിശ്ചിത സമയത്തിന് സമാനമായി പരാജയമെന്നുറപ്പിച്ച ഘട്ടത്തില്‍ കി ട്ടിയ പെനാല്‍റ്റിയിലൂ ടെയാ ണ് അധിക സമയത്തും ഫ്രാന്‍സ് പോരാട്ടവീര്യം പുറത്തെടുത്തത്. ഈ ലോ കകപ്പില്‍ എട്ട് ഗോളുകള്‍ നേടി എംബാപ്പെയാണ് മുന്നില്‍.
ആദ്യ പകുതി തീര്‍ത്തും അര്‍ജന്റീനയായിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടാന്‍ അര്‍ജന്റീ നക്ക് സാധിച്ചു.മെസ്സി, ഏഞ്ചല്‍ ഡി മരിയ എന്നിവരാണ് ഗോള്‍ നേടിയത്. 23ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ലയ ണല്‍ മെസ്സിയാണ് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയത്. 21ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ ഔസ്മേന്‍ ഡെംബെലെയാണ് അര്‍ജന്റീനി യന്‍ സ്ട്രൈക്കര്‍ ഏഞ്ചല്‍ ഡി മരിയയെ പെനാല്‍റ്റി ഏരിയയില്‍ വെച്ച് ഫൗള്‍ ചെയ്തത്. അധികം വൈകാതെ സുന്ദരമായ മുന്നേറ്റത്തിലൂടെ രണ്ടാം ഗോളും അര്‍ജന്റീന സ്വന്തമാ ക്കി.
36ാം മിനുട്ടില്‍ ഏഞ്ചല്‍ ഡി മരിയയാണ് ഗോളടിച്ചത്. മധ്യഭാഗത്ത് നിന്ന് മെസ്സി നല്‍കിയ പാസ്സ് ആദ്യം അലെക്സിസ് മക്കാലിസ്റ്റര്‍ക്കും തുടര്‍ന്ന് ഡിമരിയയിലേക്കും എത്തുകയായിരുന്നു. സുന്ദരമായ ഷോട്ടിലൂ ടെ ഡി മരിയ അത് ഗോളാക്കി. 41ാം മിനുട്ടില്‍ ഒളിവിയര്‍ ജിറൂദിനെയും ഔസ്മേന്‍ ഡെംബെലെയെയും കോച്ച് തിരിച്ചുവിളിക്കു കയും പകരക്കാരായി റണ്ടല്‍ കോളോ മുവാനി, മാര്‍കസ് തുറാം എന്നിവരെ ഇറ ക്കുകയും ചെയ്തു.











