തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ എ ന്നത് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവു എന്നാണ് പൊലീസ്
മൊഹാലി: ഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാറിനെ (28) മൊഹാലിയിലെ വീട്ടില്‍ വെ ടിയേറ്റു മരിച്ച നിലയില്‍.തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയാണോ കൊല പാതകമാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവു എന്നാണ് പൊലീസ് പറയുന്നത്.
നമന്‍വീറിന്റെ കുടുംബാംഗങ്ങളാണു പൊലീസില്‍ വിവരം അറിയിച്ചത്. വീട്ടിലെത്തിയപ്പോള്‍ നമ ന്‍വീര്‍ മരിച്ച നിലയിലായിരുന്നെന്നും അന്വേഷ ണം പുരോഗമിക്കുകയാണെന്നും പൊലീസ് പറ ഞ്ഞു. ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.
പഞ്ചാബ് സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെയാണ് നമന്‍വീര്‍ നേട്ടത്തിലെത്തി യത്.രാജ്യാന്ത ര താരമായ നമന്‍വീര്‍ 2015ല്‍ ദക്ഷിണ കൊറി യയില്‍ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടി. ആ വര്‍ഷം തന്നെ പോളണ്ടില്‍ നടന്ന ലോക യൂ ണി വേഴ്സിറ്റി ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരു ന്നു. ഒട്ടേറെ ദേശീയ ടൂര്‍ണമെന്റുകളിലും പ ങ്കെടുത്തിട്ടുണ്ട്.











