വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ എടുത്ത ശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈ യിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്ര മം ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്
മുംബൈ: ആക്ഷന്‍ ചിത്രീകരണത്തിനിടെ നടന്‍ അമിതാഭ് ബച്ചന് പരിക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ച നെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ എടുത്തശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ചി ട്ടുണ്ട്.
ശരീരം അനക്കാന്‍ കഴിയാത്തത്രയും വേദനയാണെന്നും ശ്വാസമെടുക്കുമ്പോള്‍ പോലും വേദനയുണ്ടെ ന്നും വേദനയ്ക്ക് ചില മരുന്നുകള്‍ ഉണ്ട്. അദ്ദേഹം ടംബ്ലറിലെ തന്റെ ബ്ലോഗില്‍ കുറിച്ചു.പ്രഭാസ് ദീപിക പദു കോണ്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന പ്രൊജക്ട് കെയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് പ്രൊജക്ട് കെയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. പാന്‍ഇന്ത്യ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് പ്രൊജക്ട് കെ. 2024 ജനുവരി 12നാണ് തിയറ്ററുകളില്‍ എത്തുക. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവങ്ങളാണ് പ്രമേയം.