പുസ്തക മേളയോട് അനുബന്ധിച്ച് ഇറക്കുന്ന “ബുക്കിഷ് ” ബുള്ളറ്റിനിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു.
ഷാര്‍ജ : നാല്‍പ്പത്തിഒന്നാമത് രാജ്യാന്തര പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ രണ്ടു മുതല്‍ പനിമൂന്നു വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പതിവു പോലെ പുസ്തകോത്സവം അരങ്ങേറുക.
പുസ്തക മേളയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ബുക്കിഷ് എന്ന പേരിട്ട ബുള്ളറ്റിനിലേക്ക് മലയാള സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചിട്ടുണ്ട്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുക്കുന്ന രചനകള്‍ ഇതില്‍ പ്രസിദ്ധികരിക്കും.
മിനിക്കഥ, മിനിക്കവിത, ചെറുഅനുഭവങ്ങള്‍ എന്നിവ രചയിതാവിന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ ഫോണ്‍ നമ്പര്‍, മേല്‍വിലാസം. പഠിക്കുന്ന സ്‌കൂള്‍, ക്ലാസ,് വയസ്സ് എന്നിവ സഹിതം 2022 സെപ്തംബര്‍ മുപ്പതിന് മുമ്പായി എന്ന ഇ മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കണം.
മറ്റ് പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കാത്ത മൗലിക രചനയായിരിക്കണം. ഇതിനുള്ള സത്യവാങ് മൂലവും രചനയൊടൊപ്പം നല്‍കണം.
മലയാളത്തില്‍ വേര്‍ഡ് ഫോര്‍മാറ്റിലായിരിക്കണം ടൈപ്പ് ചെയ്ത് അയയ്‌ക്കേണ്ടത്.