മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ കേര ളത്തില്‍ തിരിച്ചെത്തി. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിര ണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ കേരള ത്തില്‍ തിരിച്ചെത്തി. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസി ല്‍ ഷാജ് കിരണ്‍ ഇന്ന് ചോ ദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു.
സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്നാണ് പൊലീസ് പറയുന്നത്. ഷാജ്‌നെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേര്‍ ത്തിട്ടില്ലെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കട ത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുന്‍ എംഎല്‍എ പി.സി ജോര്‍ജും പ്രതികളായ ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഷാജ്കിരണും സുഹൃത്ത് ഇബ്രാഹിമും കേരളത്തില്‍ നി ന്ന് മുങ്ങിയിരുന്നു. ഫോണിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി തമിഴ്നാട്ടിലേക്ക് പോയെ ന്നായിരുന്നു വിശദീകരണം. ഇന്നലെ മടങ്ങിയെത്തിയതായും ഷാജ് കിരണ്‍ പറഞ്ഞു. കേസില്‍ ഇരുവരും പ്രതികളല്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ മടങ്ങിയെത്തി യത്.
ഗൂഢാലോചനാ കേസില്‍ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതില്‍ ചോദ്യംചെയ്യലിനുശേ ഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സ്വപ് ന ഷാജുമായി സംസാരി ക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താന്‍ വീഡിയോ പുറത്തുവിടുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഈ വീഡിയോ ഫോണില്‍ നിന്ന് മാഞ്ഞുപോയതിനാല്‍ അതു വീണ്ടെടുക്കാനായാ ണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് വ്യക്തമാക്കിയത്.