രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയ തെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സു രേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വിടുക.
തിരുവനന്തപുരം: രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരണ്‍ എത്തിയതെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സുരേഷ് ഇ ന്ന് മൂന്ന് മണിക്ക് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വിടുക. പാലക്കാട് വെച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്ത് വിടുമെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അറിയിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ രഹസ്യമൊഴി പിന്‍ വലിപ്പിക്കാനാണു ഷാജ് കിരണ്‍ എത്തിയ ത്. വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നു മാണ് സ്വപ്നയുടെ ആരോപണം.
സ്വപ്നയും സുഹൃത്ത് ഷാജ് കിരണും പരസ്പരം ആരോപണമുന്നയിക്കുമ്പോള്‍ ഇന്ന് പുറത്ത് വിടുമെ ന്ന് പറയുന്ന ശബ്ദരേഖ കേസില്‍ നിര്‍ണായക തെളിവായി മാറിയേ ക്കും. ഷാജ് കിരണ്‍ തന്നെ സമ്മ ര്‍ദത്തിലാക്കിയെന്ന് സ്വപ്ന ആരോപിക്കുമ്പോള്‍ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിക്കുക യാണ്. എഡിജിപി എംആര്‍ അജിത് കുമാറിനെയും വിജയ് സാഖറയെയും താന്‍ വിളിച്ചിട്ടുണ്ട്. സരിത്ത് എവിടെയാണെന്ന് അന്വേഷിക്കാന്‍ സ്വപ്ന പറഞ്ഞിട്ടാണ് വിളിച്ചതെന്നാണ് ഷാജ് കിരണ്‍ പറയു ന്നത്. സ്വപ്നയുടെ രഹസ്യ മൊഴി ലഭിക്കാനുള്ള ഇഡിയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിച്ചക്കും.











