മലമ്പുഴയില്‍ സിപിഎം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎമ്മു കാര്‍ തന്നെയാണെന്നും അത് ബിജെപിയുടെ തലയില്‍ കൊണ്ടുവന്നു ചെന്നിടേണ്ടെ ന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍
തിരുവനന്തപുരം : മലമ്പുഴയില്‍ സിപിഎം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപി എമ്മുകാര്‍ തന്നെയാണെന്നും അത് ബിജെപിയുടെ തലയില്‍ കൊണ്ടുവന്നു ചെന്നിടേണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളു ണ്ടാകാം എന്ന് വച്ച് എല്ലാ ബിജെപിയുടെ തലയി ല്‍ കൊണ്ടു ചെന്നിടണോ എന്നും സുധാകരന്‍ ചോദിച്ചു.
ഇത് സിപിഎം ആണ് എന്ന കാര്യത്തില്‍ സുതാര്യത വന്നുകൊണ്ടിരിക്കുകയാണ്. ആരോപണം വരു ന്നു എന്ന് മാത്രമല്ല അത് നടത്തുന്നത് സിപിഎമ്മിന്റെ ഉറച്ച പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുമായി ബന്ധ മില്ല, അവര്‍ നേരത്തെ പാര്‍ട്ടി വിട്ടവരാണ് എന്ന് സിപിഎം പറയുമ്പോള്‍ അത് തിരുത്തുന്നത് സിപി എമ്മുകാര്‍ തന്നെയാണെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി സജീവപ്ര വര്‍ത്തകരാണെന്നും വ്യാജപ്രചാരണം തിരിച്ചറിയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയി ല്‍ പറഞ്ഞു.











